Kerala NewsLocal NewsPolitics

പത്മജയെ പാര്‍ട്ടിയില്‍ ചേര്‍ത്തതുകൊണ്ട് കാല്‍കാശിന്‍റെ ഗുണം ബിജെപിക്കുണ്ടാകില്ല: കെ.മുരളീധരന്‍

Keralanewz.com

തിരുവനന്തപുരം: പത്മജയുടെ ബിജെപി പ്രവേശം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കോണ്‍ഗ്രസ് എല്ലാക്കാലത്തും പത്മജയ്ക്ക് മുന്തിയ പരിഗണനയാണ് കൊടുത്തിട്ടുള്ളത്.

പത്മജയെ വളര്‍ത്തി വലുതാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. വിജയസാധ്യതയുള്ള സീറ്റുകളാണ് എപ്പോഴും നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ചിലര്‍ കാല് വാകരാന്‍ നോക്കിയെന്നാണ് ആരോപണം.

ഏതെങ്കിലും ചില വ്യക്തികള്‍ കാലുവാരിയാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമോയെന്ന് മുരളീധന്‍ ചോദിച്ചു. പത്മജയെ പാര്‍ട്ടിയില്‍ ചേര്‍ത്തതുകൊണ്ട് കാല്‍കാശിന്റെ ഗുണം ബിജെപിക്കുണ്ടാകില്ല.

എല്ലാ സ്ഥലത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. അതിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments Box