കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ സംയുക്ത പരിശോധന ശക്തം
പണവും പാരിതോഷികവും ലഹരി വസ്തുക്കളുടെ കടന്നുവരവും തടയുന്നതിനായി അതിര്‍ത്തികളില്‍ സംയുക്ത പരിശോധന ശക്തമാക്കി കേരളം.
ചെക്ക് പോസ്റ്റുകളില്‍ പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഇടുക്കിയുടെ ഭാഗമായ കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലും മലനിരകളിലെ കാട്ടുപാതകളിലും പരിശോധന കര്‍ശനമാക്കും.
തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സ്‌പെഷ്യല്‍ ഡ്രൈവിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിലും പരിശോധന കടുപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന. വനം, പൊലീസ്, എക്‌സൈസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഇടുക്കി ജില്ല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കുമളി, കമ്ബംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നീ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.