Kerala NewsLocal NewsPolitics

സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ മുന്‍ സെക്രട്ടറി നോട്ടീസ് അച്ചടിച്ചിറക്കിയ സംഭവം പോലീസ് സ്റ്റേഷനിലേക്ക്

Keralanewz.com

കോട്ടയം: സി.പി.എം നീണ്ടൂര്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ അഴിമതി ആരോപിച്ച്‌ മുന്‍ സെക്രട്ടറി നോട്ടീസ് അടിച്ചു വിതരണം ചെയ്ത കേസ് പോലീസ് സ്റ്റേഷനിലേക്ക്.

പാര്‍ട്ടി നിര്‍ദേശപ്രകാരം ലോക്കല്‍ സെക്രട്ടറി എം.എസ് ഷാജി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ ഇരുവരെയും വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തു. പരാതിയില്‍ പോലീസിന് നേരിട്ട് കേസെടുക്കാന്‍ ആകുമോ എന്ന് സംശയമുള്ളതിനാല്‍ കോടതിയില്‍ സ്വകാര്യഅന്യായം ഫയല്‍ ചെയ്യാനും നീക്കമുണ്ട്.

ലോക്കല്‍ സെക്രട്ടറിയായ ഷാജി അനധികൃത പണപിരിവ് നടത്തുന്നുതെന്ന് ആരോപിച്ചാണ് മുന്‍ ലോക്കല്‍ സെക്രട്ടറി വി.കെ.കുര്യാക്കോസ് നോട്ടീസ് അടിച്ചു പ്രചാരണം നടത്തിയത്. മുന്‍ ലോക്കല്‍ സെക്രട്ടറി ആണെങ്കിലും കുര്യാക്കോസ് പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കുറച്ചുകാലമായി പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുര്യാക്കോസ് തന്നെ വ്യക്തിഹത്യ നടത്തുകയും പാര്‍ട്ടിയെ അവഹേളിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഷാജി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Facebook Comments Box