Kerala NewsLocal NewsNational NewsTravel

2023 – 2024 സാമ്ബത്തിക വര്‍ഷം ഇന്ത്യൻ റെയില്‍വേക്ക് റെക്കോഡ് വരുമാനം; നേടിയത് 2.56 ലക്ഷം കോടി രൂപ

Keralanewz.com

2023 – 2024 സാമ്ബത്തിക വർഷത്തില്‍ റെക്കോഡ് വരുമാനം സ്വന്തമാക്കി ഇന്ത്യൻ റെയില്‍വേ. കഴിഞ്ഞ സാമ്ബത്തിക വർഷം ഇന്ത്യൻ റെയില്‍വേ 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മുൻ സാമ്ബത്തിക വർഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി രൂപയായിരുന്നു. ഈ കണക്കാണ് മറികടന്നത്.

2023 – 2024 സാമ്ബത്തിക വർഷത്തില്‍ ചരക്കുനീക്കത്തില്‍ നിന്ന് മാത്രം 1,591 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. മുൻ സാമ്ബത്തിക വർഷത്തേക്കാള്‍ ഏകദേശം 5 ശതമാനം കൂടുതലാണ് . 2022 – 2023 സാമ്ബത്തിക വർഷത്തില്‍ 1,512 കോടി രൂപയുടെ ചരക്കുനീക്കമാണ് നടന്നത്. ചരക്കുനീക്കത്തിലൂടെയാണ് ഇന്ത്യൻ റെയില്‍വേ കൂടുതല്‍ വരുമാനം നേടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കല്‍ക്കരി നീക്കത്തിലൂടെ വൻ വരുമാനമാണ് ഇന്ത്യൻ റെയില്‍വേ നേടുന്നത്. മാർച്ച്‌ 31ന് അവസാനിച്ച സാമ്ബത്തിക വർഷം 787.6 മെട്രിക് ടണ്‍ കല്‍ക്കരിയാണ് റെയില്‍വേ മുഖേനെ വിവിധയിടങ്ങളില്‍ എത്തിയത്. 787.6 മെട്രിക് ടണ്‍ കല്‍ക്കരി, 181 മെട്രിക് ടണ്‍ ഇരുമ്ബയിര്, 154 മെട്രിക് ടണ്‍ സിമൻ്റ് എന്നിവ കൈമാറ്റം ചെയ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. നടപ്പുസാമ്ബത്തിക വർഷത്തില്‍ 1,650 മെട്രിക് ടണ്‍ ചരക്ക് കയറ്റുമതിയാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം 7,188 കിലോമീറ്റർ ദൂരത്തില്‍ പൂർത്തിയായി. പ്രതിദിനം 14.5 കിലോമീറ്റർ വൈദ്യുതീകരണമാണ് നടന്നത്. കഴിഞ്ഞ സാമ്ബത്തിക വർഷം 6,565 കിലോമീറ്റർ ദൂരമാണ് വൈദ്യുതീകരിച്ചത്.

Facebook Comments Box