മതഭ്രാന്ത് പ്രചരിപ്പിക്കുന്നവര്‍ ബി.ജെ.പി -ബിനോയ് വിശ്വം
തലശ്ശേരി: മതം പ്രചരിപ്പിക്കുകയല്ല, മതഭ്രാന്ത് പ്രചരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്ന്യം പാലത്ത് ചേർന്ന എല്‍.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ പോകാൻ ധൈര്യമില്ലാത്ത പ്രധാന മന്ത്രിയാണ് മോദി.
അവിടെ പള്ളിയും പള്ളിക്കൂടങ്ങളും കത്തിക്കുന്നു. പെണ്‍മക്കളെ രക്ഷിക്കും എന്ന് ഇപ്പോഴും പറയുന്ന മോദി മണിപ്പൂരില്‍ നഗ്നരായി ഓടിയ പെണ്‍കുട്ടികളെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ. ദിപിൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് എ. മുഹമ്മദ് അഫ്സല്‍, എ. പ്രദീപൻ, എ. വാസു, കെ.കെ. പവിത്രൻ എന്നിവർ സംസാരിച്ചു.എ.കെ. ഷിജു സ്വാഗതം പറഞ്ഞു.
Facebook Comments Box