Kerala NewsAccidentLocal NewsTravel

കെഎസ്‌ആര്‍ടിസി ഇടിച്ച്‌ യുവാവ് മരിച്ച കേസ്; 51 ലക്ഷം നഷ്ടപരിഹാരം വിധിച്ച്‌ കോടതി

Keralanewz.com

നെയ്യാറ്റിന്‍കര: കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ പരിക്കേറ്റ് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

ചെങ്കലന്‍ വട്ടവിള ജെ.ജി.എസ്. ഹൗസില്‍ സുമേഷ് അപകടത്തിപ്പെട്ട് മരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം വിധിച്ചത്.
തിരുവനന്തപുരം ബാലരാമപുരം ദേശീയപാതയില്‍ വച്ചായിരുന്നു അപകടം.

2018 ജൂലായ് 15ന് രാത്രി 11 മണിയോടെ ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം. മുടവൂര്‍പാറയില്‍ നിന്നും ബാലരാമപുത്തേക്ക് പോകുകയായിരുന്ന സുമേഷിനെ നാഗര്‍കോവിലില്‍നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സുമേഷ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് മരിച്ചത്. ഈ സംഭവത്തിലാണ് സുമേഷിന്റെ അവകാശികള്‍ക്ക് 51 ലക്ഷം രൂപ നല്‍കാന്‍ ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്ബനിയോട് കോടതി ഉത്തരവിട്ടത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ.വിന്‍സെന്റ്, കെ. ഡേവിഡ് രാജ്, കാരോട് സി.എഡ് വിന്‍സാം എന്നിവര്‍ ഹാജരായി.

Facebook Comments Box