Fri. May 3rd, 2024

പിറവത്ത് തൊഴിലാളികളെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ .പാലായെ ഇളക്കിമറിച്ച് റോഡ് ഷോ .

Keralanewz.com

കോട്ടയം : ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ശനിയാഴ്ച്ചയും തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ദിനമായിരുന്നു. രാവിലെ തന്നെ പിറവം നിയമസഭാ നിയോജകമണ്ഡലത്തിലെ വിവിധ വ്യവസായ ശാലകളിലെത്തിയ സ്ഥാനാര്‍ത്ഥി തൊഴിലാളികളെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. മുളന്തുരുത്തിയുടെ സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഇ.എന്‍ ഇന്ത്യ, മാതാ എന്റര്‍പ്രൈസസ്, എ.ആര്‍ ഇലക്ട്രോടെക്ക്, ഗ്രാന്‍പെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ വ്യവസായ സ്ഥാനങ്ങളിലാണ് സ്ഥാനാര്‍ത്ഥിയെത്തിയത്. മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികളോട് തനിക്കുവേണ്ടിയും മറ്റുള്ള മണ്ഡലങ്ങളിലെ വോട്ടര്‍മാരോട് അതത് മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും വോട്ടഭ്യര്‍ത്ഥന. നിറഞ്ഞ സ്നേഹത്തോടെയാണ് എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. ഉച്ചയോടെ സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയാക്കി പാലാ നിയോജകമണ്ഡലത്തിലേക്ക്.

വൈകിട്ട് പാലായെ ഇളക്കിമറിച്ച വമ്പന്‍ റോഡ്ഷോയിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഊരശാല അമ്പലം മുതൽ വെള്ളഞ്ചൂർ വരെയായിരുന്നു റോഡ് ഷോ. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന റോഡ്ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.

Facebook Comments Box

By admin

Related Post