Kerala NewsAccidentLocal News

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍

Keralanewz.com

കൊച്ചി: എറണാകുളത്ത് വ്യത്യസ്ത ഇടങ്ങളില്‍ റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്ബാശേരി നെടുവന്നൂരില്‍ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഏകദേശം 30 വയസ് തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ സംശയിക്കുന്നു.

ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 55ന് അടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ് കണ്ടെടുത്തിട്ടുണ്ട്.

രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook Comments Box