CRIMEFilmsKerala News

മോശം അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. മൺമറഞ്ഞവരുടെ കുടുംബങ്ങളെക്കരുതി ഒന്നും പറയുന്നില്ല; ഉർവശി

Keralanewz.com

ഹേമമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങള്‍ വളരെ ഗുരുതരമാണെന്നും താരസംഘടനയായ അമ്മ ഇതില്‍ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രശസ്ത താരം ഉർവശിയും രംഗത്തെത്തി.
മോശം അനുഭവം നേരിട്ടിട്ടുണ്ട്, എന്നാലിപ്പോള്‍ അത് തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ലെന്നാണവർ വ്യക്തമാക്കിയത്.

മറ്റ് സിനിമാ മേഖലയില്‍ നിന്നുള്ളവരും ഇപ്പോള്‍ ആശങ്കയിലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ തമിഴ് ഇൻഡസ്ട്രിയില്‍ നിന്ന് പലരും വിളിച്ച്‌ ചോദിച്ചു. ഇതൊക്കെ സത്യം തന്നെയാണോ എന്ന് . തമിഴ്നാട്ടില്‍ നിന്ന് എത്രയോ പേർ അവിടെ വന്ന് ജോലി ചെയ്യുന്നു? അവർ അവിടെ സുരക്ഷിതരാകുമോ? എന്നൊക്കെയാണ് അവരുടെ ചോദ്യം.

സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും നേരിട്ടില്ല, എന്ന് പറയാൻ എനിക്ക് കഴിയില്ല. മോശം അനുഭവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ മണ്‍മറഞ്ഞുപോയവരുടെ കുടുംബത്തെ ഓർത്ത് ഇനിയൊന്നും പറയുന്നില്ല. സിനിമയെന്നത് മോശപ്പെട്ട മേഖലയേയല്ല. എല്ലാ മേഖലകളിലും പരാതികളുണ്ട്. സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല, പലവിധ പ്രയാസങ്ങള്‍ സ്ത്രീകള്‍ എല്ലാ മേഖലകളിലും നേരിടുന്നുണ്ട്. പക്ഷെ, ലൈംഗികാതിക്രമം, അതെവിടെയായാലും വച്ചുപൊറുപ്പിക്കരുത്. പരാതി പറഞ്ഞ സ്ത്രീകളുടെ ഒപ്പം നിലകൊള്ളും. ഇരകള്‍ക്കൊപ്പമാണ് ഞാനുള്ളത്. – ഉർവശി വ്യക്തമാക്കി.

Facebook Comments Box