ഈ രാജ്യത്തെ പുരുഷ ബീജത്തിന് ലോകമെങ്ങും വൻ ഡിമാൻ്റ് ;വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി.
മനുഷ്യരില്‍ പ്രത്യുല്‍പാദന പ്രശ്നങ്ങള്‍ വർധിച്ചതോടെ ബീജദാതാക്കളെ തേടി ആളുകള്‍ രംഗത്തെത്തി. പല ദമ്ബതികള്‍ക്കും ആരോഗ്യപ്രശ്നങ്ങളാല്‍ കുട്ടികളുണ്ടാവുന്നതില്‍ ബുദ്ധിമുട്ട് നേരിട്ട് തുടങ്ങിയതോടെ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ്റെയും (ഐവിഎഫ്) മറ്റ് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജീസിൻ്റെയും (എആർടി) അതേ പ്രാധാന്യത്തില്‍ ബീജബാങ്കുകളെയും ആളുകള്‍ ആശ്രയിച്ചു തുടങ്ങി.
ഇപ്പോഴിതാ, ബീജദാതാക്കളെ സംബന്ധിച്ച ഒരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ബ്രിട്ടനിലെ പുരുഷന്മാരുടെ ബീജത്തിന് മറ്റു രാജ്യങ്ങളില്‍ പോലും വൻ ഡിമാന്റാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
യുകെയില്‍ ഏതൊരു ക്ലിനിക്കില്‍ നിന്നും ഒരു ബീജദാതാവിന്റെ ബീജം പത്തു കുടുംബങ്ങള്‍ക്ക് മാത്രമേ നല്‍കാൻ സാധിക്കു. എന്നാല്‍ യുകെയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേക്ക് എത്ര ബീജങ്ങള്‍ വേണമെങ്കിലും ദാനം ചെയ്യാൻ സാധിക്കും. അതില്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ല. അതുകൊണ്ട് തന്നെ വലിയ തോതില്‍ യുകെയില്‍ നിന്നും ബീജം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു എന്നാണ് റിപ്പോർട്ട്. സ്വവർഗ ദമ്ബതികള്‍, ലെസ്ബിയൻ ദമ്ബതികള്‍, വിവാഹജീവിതവും പരമ്ബരാഗത കുടുംബജീവിതവും ഉപേക്ഷിച്ച് കരിയർ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ, മറ്റ് കാരണങ്ങളാല്‍ കുട്ടികള്‍ ഉണ്ടാകാത്തവർ ഇവരൊക്കെ ബീജദാതാക്കളുടെ സേവനം തേടുന്നുണ്ട്.