CRIMEFilmsPolitics

പീഡന ആരോപണത്തില്‍പെട്ട കോണ്‍ഗ്രസ്‌ നേതാവ്‌ വി എസ്‌ ചന്ദ്രശേഖരൻ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്റെ ഉറ്റ അനുയായി.

Keralanewz.com

തിരുവനന്തപുരം: നടി മിനു മുനീറിന്റെ വെളിപ്പെടുത്തലില്‍ പീഡന ആരോപണത്തില്‍പെട്ട കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഉറ്റ അനുയായി.

ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും കെപിസിസി നിയമസഹായവേദി അധ്യക്ഷനുമാണ് ചന്ദ്രശേഖർ. നേരത്തെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയർമാനായി ചന്ദ്രശേഖരനെ കെ സുധാകരൻ നിയമിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ ചെയർമാൻ ശശി തരൂർ ഇടപെട്ട് ചന്ദ്രശേഖരന്റെ നിയമനം തടഞ്ഞു. തുടർന്നാണ് സുധാകരൻ പുതിയ സ്ഥാനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ് സംഘടനയായ ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ലീഗല്‍ ഫോറത്തിന്റെ ചെയർമാൻ സ്ഥാനവും നല്‍കി. മോൻസണ്‍ മാവുങ്കല്‍ കേസില്‍ കെ സുധാകരനുവേണ്ടി ഹാജരായതും ഇദ്ദേഹമാണ്.
ചന്ദ്രശേഖരൻ ചതിയില്‍പ്പെടുത്തിയെന്നാണ് നടി മിനു മുനീർ വെളിപ്പെടുത്തിയത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും നടി വെളിപ്പെടുത്തിയിരുന്നു.
കോൺഗ്രസ് നേതാക്കളുടെ പേരിലും പീഡന ആരോപണങ്ങൾ ഉയർന്നതോടെ കോൺഗ്രസും പ്രതിരോധത്തിലായിരിക്കുകയാണ്.

Facebook Comments Box