Thu. Apr 25th, 2024

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഈ നിബന്ധന പാലിക്കാന്‍ ജൂണ്‍ 30 വരെ മാത്രം സമയം ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

By admin Jun 10, 2021 #news
Keralanewz.com

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായന്‍. രാജ്യത്തെമ്ബാടും ശാഖകളുണ്ടെന്ന് മാത്രമല്ല, ഇന്ത്യക്കാരായ ഭൂരിഭാഗം പേരുടെയും അക്കൗണ്ട് ഈ ബാങ്കിലാണ് താനും. ഇടപാടുകളൊക്കെ തടസമേതുമില്ലാതെ ജൂണ്‍ 30 ന് ശേഷവും നടക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു നിബന്ധന പാലിച്ചിരിക്കണമെന്നാണ് ബാങ്ക് ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ജൂണ്‍ 30 ആണ് ഇതിനുള്ള അവസാന തീയതി. ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്.

പല തവണ ആദായ നികുതി വകുപ്പ് മാറ്റി മാറ്റി തീയതി ദീര്‍ഘിപ്പിച്ച്‌ കൊടുത്തിട്ടും കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഇനിയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല. ഇത്തരക്കാരുടെ എണ്ണം ഏതാണ്ട് 17 കോടിയാണ്. ഇതുവരെ പത്ത് തവണ ആദായ നികുതി വകുപ്പ് ഇതിനുള്ള തീയതി ദീര്‍ഘിപ്പിച്ച്‌ കൊടുത്തിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാത്തവരാണ് ഇവര്‍. ഇവരെക്കൊണ്ട് എങ്ങിനെയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരും മുന്നോട്ട് പോകുന്നത്.

അതിനാല്‍ തന്നെ ജൂണ്‍ 30 ന് ഉള്ളില്‍ ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാത്തവരെ കാത്ത് വലിയൊരു പണിയും കിടപ്പുണ്ട്. അത്തരക്കാരുടെ പാന്‍ കാര്‍ഡ് താത്കാലികമായി പ്രവര്‍ത്തന രഹിതമാകും എന്നതാണിത്. ഇത് വാഹനങ്ങളുടെ വില്‍പ്പനയും വാങ്ങലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ഡിമാറ്റ് അക്കൗണ്ടിന്റെ പ്രവര്‍ത്തനവും അടക്കം 18 സാമ്ബത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ കാരണമായേക്കും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാലേ പിന്നീട് പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകൂ. അതുകൊണ്ട് ഇനിയും ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്

Facebook Comments Box

By admin

Related Post