തിരുവനന്തപുരം: വിജയ സാധ്യത കുറവുള്ള മണ്ഡലമായിരുന്നെങ്കില്‍ പാലക്കാട്ട് ഉറപ്പായും തന്നെ പരിഗണിക്കുമായിരുന്നു എന്ന് കെ മുരളീധരന്‍.
പാലക്കാട് ഡിസിസി ഒന്നടങ്കം തൻ്റെ സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ട് കത്തയച്ചിട്ടും തന്നെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
പാലക്കാട് കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള മണ്ഡലമായതുകൊണ്ടാണ് തന്നെ പരിഗണിക്കാതിരുന്നത്. കത്ത് തനിക്ക് വാട്സാപ്പില്‍ ലഭിച്ചിരുന്നുവെന്നും കത്തിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നതില്‍ പ്രസക്തിയില്ലെന്നും പാലക്കാട് തന്റെ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചുവെന്നുള്ളത് തനിക്കുള്ള അംഗീകാരമാണെന്നും മുരളീധരൻ പറഞ്ഞു.
Facebook Comments Box