പുതുപ്പള്ളി മണ്ഡലത്തിലെ ചെങ്ങളം സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ കേരള കോൺഗ്രസ് (എം) നേതൃത്വം നൽകിയ പാനൽ വിജയിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജു നേതൃത്വം നൽകിയ പാനലാണ് പരാജയപ്പെട്ടത്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽപ്പെട്ട അകലക്കുന്നം പഞ്ചായത്തിൽ ചെങ്ങളം സർവീസ് സഹകരണ ബാങ്കിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ( എം ) നേതൃത്വം നൽകിയ എൽഡിഎഫ് പാനൽ മുഴുവനായും വിജയിച്ചു എൽഡിഎഫിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് കഴിഞ്ഞകാലങ്ങളിൽ യുഡിഎഫ് കൈവശം വെച്ചിരുന്ന ബാങ്ക് എൽഡിഎഫിന് ജയിക്കാൻ കഴിഞ്ഞതെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല പറഞ്ഞു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജു നേതൃത്വം നൽകിയ പാനലാണ് തോറ്റത്.
Facebook Comments Box