ചിരി തൂകൂ താരകമേ ( കവിത); ലൗലി ബാബു തെക്കേത്തല.
ല
ചിരി തൂകൂ താരമേ ( കവിത )
ചിരി തൂകൂ, നീ താരമേ,
നിശയുടെ മിഴിയിൽ നിറവായി,
പ്രണയത്തിന്റെ മധുരരാഗമായി.
നിലാവിൻ മൃദുല കിരണം പകർന്നു ,
ചിരി തൂകൂ നീ താരകേ,
നിശാകാശത്തിലെ തേൻ കിനാവേ,
നിന്റെ ദീപ്തിയിൽ മിഴിവായ്
പ്രണയം നിറഞ്ഞൊരു വെള്ളിനക്ഷത്രമേ
ചിരി തൂകൂ നീ താരമേ
ഇരുളിനെ മറികടന്നൊരു
പ്രണയത്തിന്റെ പാട്ടു പോലെ.
നിനവുകൾ നിറയുന്ന നിമിഷങ്ങളിലായ്,
ചിരി തൂകൂ, എൻ സ്വപ്നമേ,
മണ്ണിൽ വീണൊരു നക്ഷത്രമേ,
ചിരി ചാർത്തും മായാമന്ത്രമേ
ഇരുളിൻ കുടിലിൽ തെളിയുന്നൊരു,
കിനാവിൻ സ്വർഗ്ഗ സ്മിതമേ.
ചിരി തൂകൂ നീ താരകേ,
സാമീപ്യമൊരു ശ്വാസമായി,
മിഴിവേകാൻ ഭൂമിയുടെ മേഘങ്ങളിലായ്,
മാനസസരോവരം നിറയ്ക്കുന്ന
നക്ഷത്രവീണയുടെ താളമായി,
,നീയും ചിരി തൂകൂ താരകേ
ലൗലി ബാബു തെക്കെത്തല ✍️
Facebook Comments Box