മഹാരാഷ്ട്ര നിയമസഭയില്‍ ഇക്കുറി പ്രതിപക്ഷ നേതാവുണ്ടാകില്ല. 60 വർഷത്തിനിടെ ആദ്യമായാണ് പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര നിയമസഭയുടെ പ്രവർത്തനം നടക്കാൻ പോകുന്നത്.
നിലവില്‍ ഒരു പ്രതിപക്ഷ പാർട്ടിക്കും പ്രതിപക്ഷ നേതാവിന്റെ സാഥാനം ആവശ്യപ്പെടാൻ അർഹത ഇല്ലാത്തിനാലാണ് ഇത്തരത്തില്‍ ഒരു സാഹചര്യം സംജാതമായത്. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മഹാവികാസ് അഖാഡി സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണിത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുദ്ധി സഖ്യം വമ്ബൻ വിജയമാണ് നേടിയത്. ശിവസേനയും എൻസിപിയും ആണ് സഖ്യകക്ഷികള്‍. ബിജെപി 132 സീറ്റിലും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 57 സീറ്റിലും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ അജിത് പവാർ നയിച്ച എൻസിപി 41 സീറ്റിലും വിജയിച്ചു. മഹാരാഷ്ട്രയില്‍ ആകെ 288 നിയമസഭാ സീറ്റുകളാണ് ഉള്ളത്.
ചട്ടപ്രകാരം പ്രതിപക്ഷ നേതാവ് സ്ഥാനം അവകാശപ്പെടാൻ ഏതു പ്രതിപക്ഷ പാർട്ടിക്കും നിയമസഭയുടെ മൊത്തം അംഗബലത്തിന്റെ 10% സീറ്റെങ്കിലും ഉണ്ടായിരിക്കണം.അതായത് 288 സീറ്റുകളില്‍ 28-29 സീറ്റുകളെങ്കിലും നേടിയ പാട്ടിക്കേ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് അവകാശം ഉന്നയിക്കാൻ സാധിക്കു. എന്നാല്‍ മഹാ വികാസ് അഖാഡി സഖ്യത്തിലെ ഒരു പാട്ടിക്കും 28-29 സീറ്റുകള്‍ നേടാനായില്ല.സഖ്യത്തിലുള്ള പാർട്ടികളായ ശിവസേനക്ക് (ഉദ്ധബ് താക്കറെ വിഭാഗം)21ഉം കോണ്‍ഗ്രസിന് 16ഉം ശരദ് പവാറിനറെ നേതൃത്വത്തിലുള്ള എൻസിപിയ്ക്ക് 10 സീറ്റുകളും നേടാനെ കഴിഞ്ഞുള്ളു.
28 സീറ്റുകളെങ്കിലും നേടിയ പ്രതിപക്ഷ പാർട്ടിക്കേ പ്രതിപക്ഷ നേതാവിനെ നോമിനേറ്റ് ചെയ്യാനാകു എന്ന് മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി ആനന്ദ് കാള്‍സെ പറഞ്ഞു. ശനിയാഴ്ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ശിവസേനയ്ക്ക് (ഉദ്ധബ് താക്കറെ വിഭാഗം)21 സീറ്റുകള്‍ നേടാനെ കഴിഞ്ഞുള്ളു. അതുകൊണ്ടുതന്നെ പ്രതിപക്ഷ നോതാവിനായി ആവശ്യമുന്നയിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.