Fri. Dec 6th, 2024

ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് ഫലം കണ്ടു : വഖഫ് ബോര്‍ഡിന് 10 കോടി രൂപ നല്‍കാനുള്ള തീരുമാനം പിൻവലിച്ച്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍

By admin Nov 30, 2024 #bjp #Shiv Sena #Waqf Board
Keralanewz.com

മൂംബൈ : സംസ്ഥാന വഖഫ് ബോർഡിന് 10 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം പിൻവലിച്ച്‌ മഹാരാഷ്‌ട്ര കാവല്‍ സർക്കാർ .ഭരണപരമായ പിഴവാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സർക്കാർ വ്യക്തമാക്കി.

ഹിന്ദു സംഘടനകളുടെ എതിർപ്പും , താല്‍ക്കാലിക സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചുയർന്ന ചോദ്യവും പരിഗണിച്ചാണ് തീരുമാനം.

കൃത്യമായ പരിശോധന നടത്താതെ അശ്രദ്ധമായി സർക്കാർ പ്രമേയം പുറപ്പെടുവിച്ചതാണ് പണം നല്‍കാനുള്ള തീരുമാനമെന്നും ചീഫ് സെക്രട്ടറി സുജിത സൗനിക് വ്യക്തമാക്കി.2024 നവംബർ 28-ന് മഹാരാഷ്‌ട്ര സർക്കാരിന്റെ ന്യൂനപക്ഷ വികസന വകുപ്പ് 2024-25 സാമ്ബത്തിക വർഷത്തേക്ക് സംസ്ഥാന വഖഫ് ബോർഡിന് 10 കോടി രൂപ അനുവദിച്ച്‌ സർക്കാർ പ്രമേയം (ജിആർ) പുറപ്പെടുവിച്ചു. വഖഫ് ബോർഡിനായി 20 കോടി രൂപയുടെ വിപുലമായ ബജറ്റ് വിഹിതത്തിന്റെ ഭാഗമായിരുന്നു ഈ വിഹിതം. 2024 ജൂണില്‍ 2 കോടി രൂപ വിതരണം ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ ക്ഷേത്രങ്ങളിലടക്കം വഖഫ് അവകാശം ഉന്നയിച്ചതോടെ പണം നല്‍കാനുള്ള തീരുമാനത്തെ എതിർത്ത് ഹിന്ദു സംഘടനകള്‍ രംഗത്തെത്തി.ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ഈ നീക്കത്തെ വിമർശിക്കുകയും “കാപട്യം” എന്ന് മുദ്രകുത്തുകയും ചെയ്തു . സഞ്ജയ് റാവത്തും സർക്കാർ ഇത്തരമൊരു ഗ്രാൻ്റ് നല്‍കിയതിനെ എതിർത്ത് രംഗത്ത് വന്നു.തുടർന്നാണ് പണം നല്‍കാനുള്ള തീരുമാനം പിൻവലിച്ചത്.

Facebook Comments Box

By admin

Related Post