കെ സി. വേണുഗോപാൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലേക്കോ? വേണുഗോപാലിന്റെ മനസിലിരിപ്പ് എന്താണ്? ചർച്ചകൾ സജീവമാകുന്നു.
തിരുവനന്തപുരം: എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ അടുത്തകാലത്തായി കേരളത്തില്‍ സജീവമാകുന്നത്?’
കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇപ്പോള്‍ അടക്കം ചോദിക്കുന്ന ചോദ്യമാണിത്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നയിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃസ്‌ഥാനത്തു വേണുഗോപാല്‍ വേണമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പദ്ധതിയിടുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തില്‍ സജീവമായതെന്നുമാണ് കോണ്‍ഗ്രസിൽ നടക്കുന്ന ചര്‍ച്ച.നിയമസഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിനപ്പുറമാണെങ്കിലും അടുത്തിടെ കോണ്‍ഗ്രസിലെ പ്രധാന ചർച്ച മുഖ്യമന്ത്രി സ്‌ഥാനത്തേക്കുറിച്ചാണ്. . എന്നാല്‍, അത് അധികം മുന്നേറാതെ അടങ്ങിയിരുന്നു. വി.ഡി സതീശനോ കെ. സുധാകരനോ രമേശ് ചെന്നിത്തലയോ ആരാണ് തെരഞ്ഞെടുപ്പില്‍ നയിക്കുക എന്ന് അണികള്‍ ഉറ്റുനോക്കുമ്ബോഴാണ് കെ.സി. വേണുഗോപാലും ചിത്രത്തിലേക്കു വരുന്നത്.
സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ കൂടുതല്‍ സജിവമാവാനുള്ള നിര്‍ദേശം വേണുഗോപാലിന് എ.ഐ.സി.സിയില്‍നിന്നു ലഭിച്ചതായി സൂചനയുണ്ട്.ഗ്രൂപ്പ് രാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന ഒരാള്‍ക്കെ കേരളത്തില്‍ ഇടതു മുന്നണിക്കെതിരേ യു.ഡി.എഫിനെ നയിക്കാനാവൂ എന്നു നേതൃത്വം കരുതുന്നു. ഇതനുസരിച്ചു കേരളത്തില്‍ കെ.സി. വേണുഗോപാല്‍ സജിവവും ആണ്. സംസ്‌ഥാന രാഷ്‌ട്രീയത്തിലെയും പൊതുരംഗത്തെയും എല്ലാ പ്രശ്‌നങ്ങളിലും വേണുഗോപാല്‍ ഇടപെടുന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്ര എന്നിവരുമായുള്ള അടുപ്പവും കെ.സി. വേണുഗോപാലിന് അനുകൂലമാണ്. എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും ഒരേ പോലെ സ്വീകര്യന്‍ ആയ വേണുഗോപാലിനു മുസ്ലിം ലീഗുമായും നല്ല ബന്ധമാണ്. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികള്‍ക്കും വേണുഗോപാല്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്നു വിലയിരുത്തപ്പെടുന്നു.