D0WRY ,Kerala News

പോക്‌സോ കേസില്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍,നാണം കെട്ട് യൂത്ത് കോണ്‍ഗ്രസ്

Keralanewz.com

ഇടുക്കി: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്.

15 വയസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന ഷാൻ, മൂന്ന് വർഷം മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. സ്‌കൂളിലെ കൗണ്‍സിലിഗില്‍ പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടർന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു.

Facebook Comments Box