National NewsPolitics

ഹിന്ദി പോട്ടെ, തമിഴില്‍ പേരെഴുതി ഒപ്പിടാമോ? തമിഴ്നാട്ടില്‍നിന്നുള്ള സര്‍ക്കാര്‍ അപേക്ഷകളില്‍ അങ്ങനെയൊന്ന് കണ്ടിട്ടില്ല ; സ്റ്റാലിന്റെ വായടപ്പിച്ച്‌ മോദി

Keralanewz.com

ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ് വികാരം കൊളുത്തിവിട്ട് വിമർശനമുന്നയിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിന്ദി പഠിക്കേണ്ട, തമിഴ് അഭിമാനമാണെന്ന് പറയുന്നു. പക്ഷേ സ്റ്റാലിനോ മറ്റു തമിഴ് നേതാക്കളോ ഒരിക്കലും തമിഴില്‍ പേര് എഴുതി ഒപ്പിടുന്നത് കണ്ടിട്ടില്ല എന്ന് മോദി സൂചിപ്പിച്ചു. ഇന്ന് തമിഴ്നാട്ടില്‍ നടന്ന പൊതു റാലിയില്‍ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പരാമർശം.

സ്റ്റാലിൻ അടക്കമുള്ള തമിഴ്നാട്ടിലെ നേതാക്കളില്‍ നിന്നും നിരവധി അപേക്ഷകള്‍ കേന്ദ്രസർക്കാരിന് ലഭിക്കാറുണ്ട്. തമിഴ് ഭാഷയോട് വലിയ ബഹുമാനവും അത് തങ്ങളുടെ വികാരവും ആണെന്ന് പറയുന്ന ഈ നേതാക്കള്‍ ആരും ഒരു അപേക്ഷയിലും തമിഴില്‍ പേര് എഴുതി ഒപ്പിടുന്നത് കണ്ടിട്ടില്ല. നിങ്ങള്‍ക്ക് തമിഴില്‍ അഭിമാനമുണ്ടെങ്കില്‍, എല്ലാവരോടും കുറഞ്ഞത് തമിഴില്‍ പേരെഴുതി ഒപ്പിടുകയെങ്കിലും ചെയ്യണം എന്നും മോദി അഭിപ്രായപ്പെട്ടു.

പുതിയ പാമ്ബൻ പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് രാമേശ്വരത്ത് നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്ബോഴായിരുന്നു പ്രധാനമന്ത്രി ഈ കാര്യം സൂചിപ്പിച്ചത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എൻഇപി) നിർദ്ദേശിച്ചിരിക്കുന്ന ത്രിഭാഷാ ഫോർമുലയ്ക്കെതിരെ തമിഴ് വികാരമുയർത്തി ശക്തമായ വാദിക്കുന്ന സ്റ്റാലിന് പ്രധാനമന്ത്രിയുടെ ഈ പരാമർശം വൻ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴ് ഭാഷയും തമിഴ് പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാൻ നിരവധി പ്രയത്നങ്ങള്‍ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്ന് മോദി വ്യക്തമാക്കി. എന്നാല്‍ ഒരു തമിഴ് നേതാവ് പോലും തമിഴില്‍ പേര് എഴുതുന്നത് കാണാത്തത് തനിക്ക് അത്ഭുതമാണ് ഉണ്ടാക്കുന്നത് എന്നും മോദി സൂചിപ്പിച്ചു.

Facebook Comments Box