EDUCATIONKerala NewsNational NewsTechnology

കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം മെയ് 11 ന് മുഖ്യമന്ത്രി നിർവഹിക്കും: ജോസ് കെ.മാണി എം . പി

Keralanewz.com

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴായിൽ പണി പുരോഗമിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 11 ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജോസ് കെ മാണി എം പി അറിയിച്ചു.

കഴിഞ്ഞദിവസം സയൻസ് സിറ്റിയിൽ നടന്ന ഉന്നതല ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായും ജോസ് കെ മാണി ചർച്ചനടത്തിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായ സയൻസ് സെന്ററാണ് അടുത്ത മാസം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.

ദക്ഷിണേന്ത്യയിലെ  ആദ്യത്തെ സയൻസ് സിറ്റിയായ ഇവിടെ  വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമായ സയൻസ് ഗ്യാലറികൾ, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ തുടങ്ങിയ ഉൾക്കൊള്ളുന്ന സയൻസ് സെന്റർ, ഫുഡ് കോർട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ടിക്കൽ സബ്സ്റ്റേഷൻ,

കോബൗണ്ട് വാൾ, ഗേറ്റുകൾ, റോഡിന്റെയും ഓടയുടെയും നിർമ്മാണം, വാട്ടർ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. സയൻസ് സിറ്റിയുടെ രണ്ടാം ഘട്ടത്തിലാണ് വളരയേറെ സാങ്കേതിക മികവോടെയുള്ള സ്പേസ് തിയേറ്റർ, മോഷൻ സ്റ്റിമുലേറ്റർ, തുടങ്ങിയ സംവിധാനങ്ങൾ ഒരുങ്ങുന്നത്. എൻട്രി പ്ലാസ, ആംഫിതിയേറ്റർ,റിംഗ് റോഡ്, പാർക്കിംഗ് തുടങ്ങിയവയും അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോസ് കെ മാണിയുടെ അഭ്യർത്ഥന പ്രകാരം 25 കോടി രൂപ കൂടി സംസ്ഥാന ബജറ്റിൽ വകയിരുത്തിട്ടുണ്ട്.

Facebook Comments Box