നെതന്യാഹു സര്‍ക്കാരിനെ പിരിച്ചുവിടണം: ഇടക്കാല തെരഞ്ഞെടുപ്പിന് ഇസ്രയേലില്‍ പ്രതിപക്ഷ ബില്‍
ടെല്‍ അവീവ്: ബെന്യാമിൻ നെതന്യാഹുവിന്‍റെ കൂട്ടുകക്ഷി സർക്കാർ പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബില്‍ അവതരിപ്പിച്ചു.
ഭരണ മുന്നണിയിലെ രണ്ടു തീവ്ര യാഥാസ്ഥിതിക കക്ഷികളും ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ജൂത മതവിദ്യാർഥികള്‍ക്ക് നിർബന്ധിത സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം നെതന്യാഹു സർക്കാർ അംഗീകരിക്കാത്തതാണ് യാഥാസ്ഥിതിക കക്ഷികളുടെ ഉടക്കിനു കാരണം. ഇവരെ അനുനയിപ്പിക്കാൻ കഴിഞ്ഞാല്‍ പ്രമേയത്തെ അതിജീവിക്കാൻ നെതന്യാഹു സർക്കാരിനു കഴിയും
Facebook Comments Box