International NewsWAR

ഇനിയും മിസൈല്‍ തൊടുത്തുവിട്ടാല്‍ തെഹ്‌റാന്‍ കത്തിച്ചു കളയും; ഭീഷണിയുമായി ഇസ്രായേല്‍

Keralanewz.com

ജറുസലേം: ഇസ്രായേലിന് നേരെയുള്ള മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ തെഹ്‌റാന്‍ കത്തിക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ ക്ക് ഇതു സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ നേതൃത്വം സ്വന്തം ജനങ്ങളെ അപകടത്തിലാക്കുകയാണെന്ന് കാറ്റ്സ് പറഞ്ഞു.

”ഇറാന്‍ ഏകാധിപതി ഇറാനിലെ പൗരന്മാരെ ബന്ദികളാക്കുകയാണ്, ഇസ്രായേല്‍ പൗരന്മാര്‍ക്ക് വരുത്തിയ ഗുരുതരമായ ദ്രോഹത്തിന് അവര്‍, പ്രത്യേകിച്ച്‌ ടെഹ്റാന്‍ നിവാസികള്‍, കനത്ത വില നല്‍കേണ്ടിവരും, ഖാംനഈ ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത് തുടര്‍ന്നാല്‍, തെഹ്‌റാന്‍ കത്തിച്ചുകളയും.’കാറ്റ്സ് കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസമുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ തെല്‍അവീവിലെ ആണവഗവേഷണ കേന്ദ്രം തകര്‍ന്നു. ഇസ്രായേലി സുരക്ഷാ മന്ത്രാലയത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ് തകര്‍ന്നത്. മറ്റൊരു മിസൈല്‍ പതിച്ച്‌ 50 നില കെട്ടിടവും തകര്‍ന്നിരുന്നു.

Facebook Comments Box