AccidentEDUCATIONInternational NewsKerala NewsNational News

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞവർക്ക് മാർ അഗസ്തീനോസ്കോളജിൻ്റെ ആദരാഞ്ജലികൾ

Keralanewz.com

രാമപുരം/പാലാ: രാഷ്ട്രത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അഹമ്മദ്ബാദിൽ വിമാനാപകടത്തിൽ ദാരുണമായി മരണപ്പെട്ട ഹതഭാഗ്യരായ സഹോദരങ്ങൾക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഖമാകണം എന്ന വലിയ സാമൂഹിക പ്രതിബധതയുടെ ഭാഗമായാണ് കോളേജിലെ എല്ലാ വിദ്യാർഥികളും ഒരുമിച്ച് ചേർന്ന് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത് . മരണമടഞ്ഞവർക്ക് “ഹൃദയപൂർവ്വമായ ട്രൈബ്യുട്ട് ” എന്ന് ആഹ്വാനം ചെയ്ത് കോളേജ് അങ്കണത്തിൽ ‘റ്റി’ ആകൃതിയിൽ അണിനിരന്നാണ് അനുശോചനം അറിയിച്ചത്. അദ്ധ്യാപകരും വിദ്യാർഥികളും മെഴുകുതിരികൾ കത്തിച്ച് ഈ മഹാദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നിത്യശാന്തി നേർന്നു

കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, കോളേജ് പ്രിൻസിപ്പൾ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ , വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ,സിജി ജേക്കബ്,അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകി

Facebook Comments Box