ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനിക്ക് പുടിന്റെ മുന്നറിയിപ്പ്, ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഉടൻ ഇറാൻ തകര്‍ക്കും
ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനിക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഇറാൻ ഇസ്രായേല്‍ സംഘർഷത്തില്‍ ഒരു ചർച്ച ഉടൻ ഉണ്ടായില്ലെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നല്‍കിയതായാണ് ഇസ്രായേല്‍ ഹയാം റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ ഇസ്രായേല്‍ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഇറാന് പുടിൻ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേല്‍ പദ്ധതി ഡൊണാള്‍ഡ് ട്രമ്ബ് ഇടപെട്ട് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയനേതൃത്വത്തെ ഉന്നം വയ്ക്കുന്ന പ്രവർത്തികള്‍ ഇറാൻ ചെയ്‌തിട്ടില്ലെന്നും അവർ അത് ചെയ്യുന്നതുവരെ അത്തരത്തിലുള്ള ഉന്നം വയ്പ്പുകള്‍ വേണ്ടെന്നും ട്രമ്ബ് പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനാല്‍ ടെഹ്‌റാനില്‍ നിന്ന് എംബസി ജീവനക്കാരെ ഒഴിപ്പിക്കാൻ റഷ്യയും ഉത്തരവിട്ടുകഴിഞ്ഞു. ഇതോടെ ടെഹ്‌റാൻ ഒരു യുദ്ധമേഖലയാകുമെന്ന സൂചനകള്‍ കൂടുതല്‍ ശക്തമാവുകയാണ്.