CRIMEInternational NewsKerala News

അതുല്യയുടെ മരണം ജന്മദിനത്തില്‍, യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം; കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്ത് പോലീസ്

Keralanewz.com

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ദുരൂഹമരണത്തില്‍ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു.

ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസ്.

ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ ഇന്നലെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കുടുംബം പുറത്ത് വിട്ടു. ഭര്‍ത്താവ് സതീഷ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതുല്യ നേരത്തേ നാട്ടില്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അമ്മ തുളസീഭായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എഫ്. ഐ.ആര്‍.

Facebook Comments Box