ഛത്തീസ്‌ഗഡില്‍ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കും
ഛത്തീസ്‌ഗഡില്‍ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും.പെണ്‍കുട്ടികളാണ് ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പരാതി നല്‍കിയത്.കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കത്തോലിക്ക സഭ.
വിഷയം ഇന്നും പാർലമെന്റില്‍ പ്രതിപക്ഷ പാർട്ടികള്‍ ഉന്നയിക്കും. ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി ദുർഗ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായണ്‍പൂർ പോലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുവാനാണ് കത്തോലിക്ക സഭയുടെ തീരുമാനം.
Facebook Comments Box