Kerala NewsPolitics

പാലാ പട്ടണം നാളെ യുവജന സാഗരമാകും, 2000 യുവാക്കൾ അണിനിരക്കുന്ന മഹാറാലിയുമായി കേരളാ യൂത്ത് ഫ്രണ്ട് (എം)

Keralanewz.com

പാലാ :കാലാവസ്ഥ എത്ര പ്രതികൂലമായാലും ശരി പാലാ പട്ടണത്തിൽ ഇരുവർണ കൊടിയുടെ സാഗരം തീർക്കാൻ പഴുതടച്ച ക്രമീകരണങ്ങളുമായി യുവജന നേതാക്കൾ .

കഴിഞ്ഞ മൂന്നു മാസത്തോളം പാലാ നിയോജകമണ്ഡലംപ്രസിഡൻറ് തോമസുകുട്ടി വരിക്കയിലും സംഘവും നടത്തിയ കഠിനാധ്വാനത്തിന് ഫലം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പാർട്ടി നേതാക്കൾ.

തോമസുകുട്ടി വരിക്കയിൽ;സുനിൽ പയ്യപ്പള്ളി;സിജോ പ്ലാത്തോട്ടം ;അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽഎന്നിവരുടെ നേതൃത്വത്തിലുള്ള യുവജന സംഘം ശനിയാഴ്ച നടക്കുന്ന റാലി വിജയിപ്പിക്കുവാനുള്ള അക്ഷീണ പ്രയത്നത്തിലാണ്.കൂടെ സച്ചിൻ കളരിക്കൽ ;ജെയിംസ് പൂവത്തോലിൽ ;കരുൺ കൈലാസ് ;സഖറിയാസ് ഐപ്പൻപറമ്പികുന്നേൽ എന്നീ നേതാക്കളുമുണ്ട്. മഹാറാലി നടക്കുന്ന ശനിയാഴ്സ്ച്ച മഴ ആയിരിക്കും എന്ന വിശ്വാസത്തിലാണ് യൂത്ത് ഫ്രണ്ട് നേതാക്കൾ രംഗത്തുള്ളത്.

.കഴിഞ്ഞ 20 വർഷത്തെ യൂത്ത് ഫ്രണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇത്തരമൊരു മഹാറാലി നടക്കുന്നത് ഏറെക്കാലത്തിന് ശേഷമാണ്.ജെറ്റോ പ്രസിഡണ്ട് ആയിരിക്കുമ്പോൾ പാലായിൽ നിന്നും പൊൻകുന്നത്തേക്കു നടത്തിയ മാർച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .അതിനു ശേഷം തോമസുകുട്ടി വരിക്കയിൽ പ്രസിഡണ്ട് ആയ ശേഷമാണ് വലിയൊരു കാമ്പയിൻ സംഘടന ഏറ്റെടുത്തത്. ഏതാണ്ട് 2000 ത്തോളം യുവജന വോളണ്ടിയർമാർ ചിട്ടയായി മാർച്ച് ചെയ്യുന്ന യുവജന റാലിയാണ്‌ സംഘടിപ്പിക്കപ്പെടുന്നത്. നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ നിന്നും പാലാ മുൻസിപ്പാലിറ്റിയിൽ നിന്നുമുള്ള 2000 യുവജനങ്ങളാണ് മഹാറാലിയിൽ പങ്കെടുക്കുന്നത്.

റാലിയെ തുടർന്ന് കുരിശുപള്ളി കവലയിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ നിന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി റാലിയെ അഭിവാദ്യം ചെയ്യും. തുടർന്ന് കേരള കോൺഗ്രസ് എം പാർട്ടി പ്രവർത്തകർ കൂടി പങ്കെടുക്കുന്ന പൊതു സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും . യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും.

നാളെ വൈകുന്നേരം നാലുമണിക്ക് കിഴതടിയൂർ ബൈപ്പാസിൽ നിന്നും പാലായിലെ 13 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന റാലിയിൽ ഓരോ മണ്ഡലത്തിൽ നിന്നുമുള്ള യൂത്ത് ഫ്രണ്ട് എം അംഗങ്ങൾ പ്രത്യേക ബാനറിന് കീഴിൽ അണിനിരക്കും.ഒരു ബാനറിന്റെ കീഴിൽ 10 പേർക്ക് ഒരു ടീം ക്യാപ്റ്റൻ എന്ന നിലയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക യൂണിഫോമിൽ അണിനിരക്കുന്ന യുവജന റാലിക്ക് വാദ്യ മേളങ്ങളുടെ അകമ്പടി ഉണ്ടായിരിക്കും. കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശത്ത് കൂടി ളാലം പാലം കടന്ന് കുരിശുപള്ളി കവലയിലേക്ക് എത്തുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. റാലിക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി 13 മണ്ഡലങ്ങളിലും യൂത്ത് ഫ്രണ്ടിന്റെ മേഖലാ സമ്മേളനങ്ങൾ നടന്നു.പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ബൈജു പുതിയിടത്ത്ചാലിൽ, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, എന്നിവർ നേതൃത്വം നൽകി. റാലിക്കും പൊതുസമ്മേളനത്തിനും, പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിലിനോടൊപ്പം, സംസ്ഥാന സെക്രട്ടറിമാരായ സുനിൽ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, മനു തെക്കേൽ, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ,

സച്ചിൻ കളരിക്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പൂവത്തോലി, ട്രഷറർ മാർട്ടിൻ ചിലമ്പൻ കുന്നേൽ, ജില്ലാ സെക്രട്ടറിമാരായ ബിനു പുലിയൂറുമ്പിൽ, സുജയ് കളപ്പുരക്കൽ, ആന്റോ വെള്ളപ്പാട്,ബിനേഷ് പാറാംതോട്. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ കരുൺ കൈലാസ്, സക്കറിയാസ് ഐപ്പൻപറമ്പിൽകുന്നേൽ, സഞ്ജു പൂവക്കുളം, അജോയ് തോമസ്, ടിറ്റോ കൊല്ലിതാഴെ, രാഹുൽ കൃഷ്ണൻ, ബിബിൻ മരങ്ങാട്, തോമസ് ബേബി, അബി അബു, അഖിൽ മാത്യു, അമൽ വിനോദ്,നിതിൻ മാത്യു, എബിൻ തോമസ് എന്നിവർ നേതൃത്വം നൽകും.

Facebook Comments Box