AccidentCRIMEInternational NewsKerala News

കുവൈറ്റിലെ വിഷമദ്യ ദുരന്തം: മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

Keralanewz.com

കണ്ണൂര്‍:കുവൈറ്റിലുണ്ടായ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്.

സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സച്ചിൻ സജീവമായിരുന്നു. നാട്ടിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലടക്കം സജീമായിരുന്നു.

കുവൈത്ത് വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. ഇക്കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നിരുന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്ബോഴും എണ്ണമടക്കമുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച്‌ വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നും സൂചനയുണ്ട്

Facebook Comments Box