സതീശന് പറവൂരിലും എൽദോസ് കുന്നപ്പള്ളിക്ക് മാറാടിയിലും രായമംഗലത്തും വോട്ട്
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ വോട്ട് വിവാദമാകുന്നു. സതീശന്‍ താമസിക്കുന്നത് ചെങ്ങമനാട് പഞ്ചായത്തിലെ 15-ാം വാര്‍ഡ് മഠത്തിമൂലയിലാണ്.
സതീശന്റെ അമ്മയ്‌ക്കും ഭാര്യക്കും ഇവിടെ വോട്ടുണ്ട്. എന്നാല്‍ സതീശന് പറവൂര്‍ മുനിസിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലാണ് വോട്ടുള്ളത്. സതീശന്റെ പറവൂരിലുള്ള വീട് ഓഫീസായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിന്റെ മേല്‍വിലാസത്തിലാണ് സതീശന്‍ വോട്ട് ചേര്‍ത്തതെന്ന് വ്യക്തമാണ്.
അതുപോലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പള്ളിക്ക് രണ്ടിടത്തും ഭാര്യക്ക് മൂന്നിടത്തും വോട്ടുണ്ടെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലും പെരുമ്ബാവൂര്‍ രായമംഗലം പഞ്ചായത്തിലുമാണ് എല്‍ദോസ് കുന്നപ്പള്ളിക്കു വോട്ടുള്ളത്. മാറടിയിലെ മഞ്ചിരിപ്പടി അഞ്ചാം വാര്‍ഡില്‍ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും വോട്ടുണ്ട്. പെരുമ്ബാവൂര്‍ രായമംഗലം 17-ാം വാര്‍ഡിലും കുന്നപ്പള്ളിക്കും ഭാര്യക്കും വോട്ടുണ്ട്. ആരക്കുഴ പഞ്ചായത്തിലെ വാര്‍ഡ് ഏഴ് പണ്ടപ്പിള്ളിയിലും കുന്നപ്പള്ളിയുടെ ഭാര്യക്ക് വോട്ടുണ്ട്.