Thu. Mar 28th, 2024

ഡിസിസിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വക്താവ് നിയമനവും വിവാദത്തില്‍ ; തീരുമാനം മരവിപ്പിച്ച് കേന്ദ്രനേതൃത്വം

By admin Sep 2, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച തീരുമാനം മരവിപ്പിച്ചു. സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിയമനം തടഞ്ഞതെന്നാണ് സൂചന. 

അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് വക്താക്കളായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചത്. 

എന്നാല്‍ സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍നിന്ന് അകന്നിരുന്നു

Facebook Comments Box

By admin

Related Post