Sat. Apr 20th, 2024

വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ സർവകക്ഷി നിവേദക സംഘത്തെ കേന്ദ്രത്തിലേക് അയക്കണം;കർഷക യൂണിയൻ (എം)

By admin Sep 22, 2021 #keralacongress m
Keralanewz.com

കണ്ണൂർ ; കാലകാലമായി കർഷകർ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിൽ നിന്നും കൃഷിയെയും കർഷകരെയും രക്ഷിക്കാനും ശാശ്വത പരിഹാരമുണ്ടാകാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടമായ പരിശ്രമത്തിലൂടെ മാത്രമേ കഴിയുകയുള്ളു. മാറി മാറി വരുന്ന സർക്കാരുകൾ നടപ്പിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള വ്യവസ്ഥകൾ വച്, പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഒന്നും തന്നെ ഫലപ്രദമല്ല.കൃഷിക്കാർക് ജീവഹാനിയും കൃഷിനാശവും ഉണ്ടാക്കുന്ന മൃഗങ്ങളുടെ വംശവർധന ക്രമതീതമായി വർധിച്ചിരിക്കുന്നു. വനങ്ങളിൽ ഉൾകൊള്ളൻ കഴിയാത്ത വിധം വംശവർധനവ്‌ ഉണ്ടായത് കൊണ്ടണ് വന്യ മൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കയറി വിഹാരം നടത്തുന്നത് കൃഷികൾ പാടെ നശിപ്പിക്കുന്നത് മാത്രമല്ല കൃഷിപണിക്കും ടാപ്പിങ് നും റബ്ബർ പാൽ ശേഖരിക്കാനും പോകുന്ന കൃഷിക്കാരും തൊഴിലാളികളും വന്യമൃഗ ആക്രമണത്തിൽ പരിക്ക് പറ്റുകയും, മരണമടയുകയും ചെയ്തു. കൊണ്ടിരിക്കുന്നു

ഏറ്റവും ഒടുവിലായി യാത്രവാഹനങ്ങൾക് കുറുകെ ചാടി വാഹനം മറിഞ്ഞു പരിക്കെൾക്കുന്നതും മരണം സംഭവിക്കുന്നതും നിത്യ വാർത്തകളായി മാറിയിരിക്കുന്നു ഇത്രയൊക്കെ സംഭവിച്ചിട്ടും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഒഴിവു കഴിവുകൾ പറഞ്ഞു തടി തപ്പുകയാണ് ചെയുന്നത്. വന്യ മൃഗങ്ങളുടെ വംശ വർധന ആവാസ വ്യവസ്ഥയെയും മനുഷ്യ സമൂഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെയും അപകടത്തിലാവുന്ന രീതിയിലേക്കുത്തുമ്പോൾ ഒരു നിശ്ചിത ശതമാനത്തെ കൊന്നു കളയുന്ന രീതി ലോകത്തെമ്പാടും അനുവർത്തിക്കാറുണ്ട് വന്യ മൃഗ പട്ടികയിൽ മാറ്റം വരുത്തിയും ഉപദികളില്ലാതെ ശല്യക്കാരായ മൃഗങ്ങളെ കൊല്ലുന്നതിനു കൃഷികാരെ അനുവദിച്ചും മാത്രമേ വന്യ മൃഗ ശല്യത്തിൽ നിന്നും കൃഷിക്കാരെ രക്ഷിക്കാൻ സദ്ധ്യമാവുകയുള്ളു അതിനു കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകളുടെ യോജിച്ച തീരുമാനം ഉണ്ടാവേണ്ടതുണ്ട്

കേരളത്തിന്റെ വടക്കെ അറ്റം മുതൽ തെക്കേ അറ്റം വരെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ കൃഷിക്കാരെ രക്ഷിക്കാനും, ശശ്വത പരിഹാരം കണ്ടെത്താനും, കേരളാ സംസ്ഥാന വനം മന്ത്രിയുടേ നേതൃത്വത്തിൽ ഒരു സർവകക്ഷി സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേരളാ കർഷക യൂണിയൻ (എം ) കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

കർഷക യൂണിയൻ ജില്ലാ കൺവെൻഷൻ പി ടി ചാക്കോ സ്മാരക മന്ദിരത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി വി ജോഷി ഉൽഘടനം ചെയ്തു കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ റജി കുന്നംകോട് മുഖ്യ പ്രഭാഷണം നടത്തി പാർട്ടി സംസ്ഥാന സെക്രട്ടറി മാരായ, പി ടി ജോസ്, ജോയിസ് പുത്തൻ പുര, ജോയ് കൊന്നക്കൽ, സജി കുറ്റിയാനിമാറ്റം എന്നിവർ ആശംസ പ്രസംഗം നടത്തി കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ അൽഫോൻസ് കളപ്പുര അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി തോമസ് ഇടകര കണ്ടം സ്വാഗതവും മാമ്മച്ചാൻ പണ്ടാരപ്പാട്ടത്തിൽ നന്ദിയും പറഞ്ഞു

Facebook Comments Box

By admin

Related Post