അടിമാലി: ഭൂപതിവ് നിയമഭേദഗതി പാസാക്കിയത് വഴി ഇടതു സർക്കാർ ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് നൽകിയത് പട്ടയ ഭൂമിയിലെ സ്വതന്ത്രാവകാശമെന്ന് കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോട്ട് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ നയിക്കുന്ന പതിവ് സന്ദേശയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനപരിപാടി പണിക്കൻകുടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി മണ്ഡലം പ്രസിഡൻറ് വിൽസൺ മുതുപുന്നക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ രാരിച്ചൻ നീറണാക്കുന്നേൽ ഷാജി കാഞ്ഞമല, ടിപി മൽക്ക, ജോസഫ് സേവ്യർ, കെ എൻ മുരളി, ജിൻസൺ വർക്കി, ജയകൃഷ്ണൻ പുതിയേടത്ത്, ജോമോൻ പൊടിപാറ, പ്രിൻഡോ ചെറിയാൻ ബിനു അമ്പാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു. സ്വീകരണത്തിന് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ നന്ദി പറഞ്ഞു
Facebook Comments Box