Kerala News

ബന്ധുവായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍

Keralanewz.com

കട്ടപ്പന: ബന്ധുവായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍. അണക്കര സ്വദേശിയായ 17 വയസുകാരിയാണു പീഡനത്തിന്‌ ഇരയായത്‌. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ തമിഴ്‌നാട്‌ ഉത്തമപാളയം കോളജ്‌ നഗര്‍ ഡോര്‍ നമ്പര്‍ 22/7ല്‍ ശിവ(33)യാണ്‌ പിടിയിലായത്‌.
ജൂലൈ ഏഴിനാണ്‌ പെണ്‍കുട്ടിയുമായി ഇയാള്‍ അണക്കരയില്‍നിന്നു പോയത്‌. തുടര്‍ന്നു ബന്ധുക്കള്‍ വണ്ടന്‍മേട്‌ പോലീസില്‍ പരാതി നല്‍കി. നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിക്കൊപ്പം വേളാങ്കണ്ണിയിലുണ്ടെന്നു കണ്ടെത്തി. വേഷംമാറി പോലീസ്‌ ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും

Facebook Comments Box