Wed. May 8th, 2024

റബ്ബർ വിലസ്ഥിരതാ ഫണ്ട് പുനരാരംഭിച്ചു; ജോസ്.കെ.മാണി

By admin Oct 1, 2021 #news
Keralanewz.com

പാലാ: റബ്ബർ വിലസ്ഥിരതാപദ്ധതി തുടരുവാൻ സർക്കാർ ഉത്തരവിറക്കിയതായി കേരള കോൺ’ (എം) ചെയർമാൻ ജോസ്.കെ.മാണി അറിയിച്ചു.കെ.എം.മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ ആവിഷ്കരിച്ച് 2015 മുതൽ നടപ്പാക്കിയ പദ്ധതിയുടെ ഏഴാം ഘട്ടത്തിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആറാം ഘട്ടം കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. ജൂലൈ ഒന്നുമുതൽ പ്രാബല്ല്യത്തിലാണ് ഏഴാം ഘട്ട റബ്ബർ പ്രൊഡക്ഷൻ ഇൻസൻ്റീവ് സ്കീം പുനരാരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ജൂണിൽ പദ്ധതി അവസാനിച്ചതിനെ തുടർന്ന് കർഷക സംഘടനകൾ സ്കീം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് ഏഴാം ഘട്ടത്തിന് ധനകാര്യ വകുപ്പ് ഇപ്പോൾഅനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺ (എം) പോഷക സംഘടനകളുടെ സംയുക്ത യോഗം കരൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം,
യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം, ടോമി കാടൻ കാവിൽ, പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു,, കുഞ്ഞുമോൻ മാടപ്പാട്ട്, റാണി ജോസ്, ഡോമിനിക് എലിപ്പുലിക്കാട്ട്, ജയ്സൺമാന്തോട്ടം, ജോർജ് വേരനാകുന്നേൽ, രാമചന്ദ്രൻ അള്ളുംപുറം എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post