National News

പ്രിയങ്കാ ​ഗാന്ധി അറസ്റ്റിൽ

Keralanewz.com

ലഖ്നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധി അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ. കർഷകരുടെ പ്രതിഷേധം നടക്കുന്ന ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഇന്ന് പുലർച്ചെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് യുപി കോൺ​ഗ്രസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പ്രവർത്തകർ ഉടനെ സ്ഥലത്ത് എത്തിച്ചേരണമെന്നും ട്വീറ്റിൽ പറയുന്നു. പ്രിയങ്ക അറസ്റ്റിലായെന്ന് യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹർ​ഗോണിൽ വച്ചാണ് പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. 

ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചതിന് പിന്നാലെയാണ് ഇവിടം സന്ദർശിക്കാൻ പ്രിയങ്ക ഇന്ന് എത്തിയത്. അതിനിടെയാണ് പ്രിയങ്കയെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Facebook Comments Box