Fri. Apr 19th, 2024

കേരള കോൺഗ്രസ്സ് (എം) ജന്മദിനം ആസ്ട്രേലിയായിൽ ആഘോഷിച്ചു

By admin Oct 13, 2021 #news
Keralanewz.com

മെൽബൺ :- പ്രൗഡഗംഭീരമായ അമ്പത്തിയേഴു വർഷം പിന്നിടുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ ഇടതു പക്ഷ സർക്കാരിനൊപ്പം ചുറു ചുറുക്കോടെ  മുൻപോട്ടു കുതിയ്ക്കുന്ന മാതൃ സംഘടനയായ കേരള കോൺഗ്രസ്സ് (എം) ന്റെ ജന്മദിനം പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയായുടെ  പ്രവർത്തകരും അണികളും ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സമുചിതമായി ആഘോഷിച്ചു. ഒക്ടോബർ പത്താം തീയതി ഞായറാഴ് വൈകിട്ട് ഒൻപതു മണിയ്ക്ക്  പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ച യോഗം  കേരള കോൺഗ്രസ്സ് (എം)ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.

കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിയ്ക്കുന്ന ശക്തിയായി  കേരള കോൺഗ്രസ് (എം) മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് കെ മാണി പ്രസ്താവിച്ചു. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ കേരള കോൺഗ്രസ് നല്കിയ സംഭാവന വിലമതിയ്ക്കാനാവത്തതാണെന്നും അതുകൊണ്ട് തന്നെയാണ് പാർട്ടി കേരള രാഷ്ട്രീയത്തിൽ നിലനില്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർഷകനും കർഷക തൊഴിലാളിയ്ക്കും പ്രയോജനകരായ പല പദ്ധതികളും മാണി സാർ  ധനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആവിഷ്കരിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി അറിയിച്ചു.ചടങ്ങിൽ മുഖ്യപ്രഭാഷകനായി തോമസ് ചാഴികാടൻ എം പി പങ്കെടുത്തു

കേരള കോൺഗ്രസ്സ് പാർട്ടി ജന്മമെടുത്ത കാലം മുതൽ ഇതുവരെയും കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മുൻപോട്ട് പോകുവാൽ സിധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ പത്ത് മിനിറ്റോളം പരിപാടിയിൽ പങ്കെടുത്തെങ്കിലും അദ്ദേഹം യാത്രയിൽ ആയിരുന്നതിനാൽ സാങ്കേതിക തകരാറു മൂലം സംസാരിയ്ക്കാൻ സാധിച്ചില്ല. ചടങ്ങിൽ സിജോ ഈന്തനാകുഴി സ്വാഗതവും ജിൻസ് ജയിംസ് നന്ദിയും പറഞ്ഞു. സെബാസ്റ്റ്യൻ ജേക്കബ്ബ്, കെന്നടി പട്ടുമാക്കിൽ, റോബിൽ ജോസ്, ഐബി ഇഗ്‌നേഷ്യസ്, സിബിച്ചൻ ജോസഫ്, റ്റോജോ തോമസ്, ജോസി സ്റ്റീഫൻ, ജോഷി കുഴിക്കാട്ടിൽ, ഡേവിസ് ചക്കൻകുളം, ജലേഷ് എബ്രഹാം,ബിജു പള്ളിക്കര, ഡോണി താഴത്തേൽ, എന്നിവർ ആശംസകളറിയിച്ചു

ടോം പഴയമ്പള്ളിൽ, ജിനോ ജോസ്, ജിബിൻ ജോർജ്, ലിജേഷ് എബ്രഹാം, ജോജി കാനാട്ട്, ഹാജു തോമസ്, സുമേഷ് ജോസ്, ജിബിൻ ജോസഫ്, ബിബിൻ ജോസ്, ജോഷി ജേക്കബ്ബ്, മഞ്ചു പാലക്കുന്നേൽ, റോബർട്ട് ആഗസ്റ്റിൽ, ഷെറിൻ കുരുവിള, സിബി സെബാസ്റ്റ്യൻ, എബി ബെന്നി, റോഷൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആസ്ടേലിയായിലെ എല്ലാ സ്റ്റേറ്റു കളിലും  ടെറിറ്ററികളിൽ നിന്നുമുള്ള നിരവധി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. പാർട്ടിയുടെ അമ്പത്തിയെട്ടാമതു ജന്മ ദിനത്തോടനുബന്ധിച്ച് ആസ്ട്രലിയായിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും അനുഭാവികളും ആസ്ട്രേലിയ റെഡ് ക്രോസ്സുമായി ചേർന്ന് രണ്ടായിരത്തി ഇരുപത്തിയൊന്ന് നവംബർ മുപ്പതിനു മുൻപായി കുറഞ്ഞത് ഇരുനൂറു പേരുടെയെങ്കിലും രക്തധാനം നിർവ്വഹിയ്ക്കുന്നതിനുള്ള ചെയ്യുന്നതിനുള്ള തീരുമാനത്തേടെ യോഗം അവസാനിച്ചു

Facebook Comments Box

By admin

Related Post