വൈക്കത്ത് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൽ പിളർപ്പ്,പ്രമുഖ നേതാക്കള്‍ ഉൾപ്പെടെയുള്ളവർ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് (എം) ല്‍ ചേര്‍ന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മറ്റി അംഗം സി.ജെ.ജോൺ പാലയ്ക്കാക്കാല (ഓനച്ചൻ), കർഷക യൂണിയൻ കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് പോൾ അലക്സ് തെക്കേ പാറശേരി( റ്റീനാ പോളച്ചൻ) കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു

പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി മെമ്പർഷിപ്പ് കൈമാറി. എല്ലാവരേയും കേരള കോണ്‍ഗ്രസ് എം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ കേരള കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാമെന്ന് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി പറഞ്ഞു

എല്ലാ ജനവിഭാഗങ്ങളെയും എന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ കെ എം മാണി സാറിന്റെ മഹത്തായ പാരമ്പര്യവും അധ്വാനവര്‍ഗത്തോടും നാടിന്റെ വികസനത്തോടുമുളള സമര്‍പ്പിത സമര്‍പ്പണവുമാണ് കേരള കോണ്‍ഗ്രസ് എം പ്രസ്ഥാനത്തിന്റെ മുഖമുദ്ര. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആശയങ്ങള്‍ക്കും നയസമീപനങ്ങള്‍ക്കുമുളള സ്വീകാര്യത അനുനിമിഷം വര്‍ധിച്ചുവരുകയാണെന്നതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ M.P., അഡ്വ. ജോബ്മൈക്കിൾ എം.എൽ.എ., സ്റ്റീഫൻ ജോർജ് Ex.MLA, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻ കാലാ, വിജി എം തോമസ്, ജോസഫ് ചാമക്കാല, ജോയി ചെറുപുഷ്പം, പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, ലൂക്കുമാത്യു, അഡ്വ. ആന്റണി കളമ്പുകാടൻ, സിബി ഉപ്പാണി തുടങ്ങിയവർ പ്രസംഗിച്ചു

l


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •