Kerala News

ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി; മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

Keralanewz.com

ഇടുക്കി: തൊടുപുഴ അറക്കുളം മുന്നുങ്കവയല്‍ പാലത്തില്‍ നിന്നും കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്ബ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന്‍ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയന്‍ (28) എന്നിവരാണ് മരിച്ചത്.

ഇരുവരും കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മലവെള്ളപാച്ചിലില്‍പെടുകയായിരുന്നു. വണ്ടി ആദ്യം മുന്നങ്കവയലിന് സമീപം സുരക്ഷ ഭീത്തിയില്‍ ഇടിച്ചുനില്‍ക്കുകയും, പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷ ഭിത്തി തകര്‍ത്ത് ഒലിച്ചുപോവുകയുമായിരിന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Facebook Comments Box