സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെഎസ്‌ഇബിക്കുണ്ടായത് 17.54 കോടിയുടെ നഷ്ടം

Spread the love
       
 
  
    

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയില്‍ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. 6400 വൈദ്യുതി കമ്ബികള്‍പൊട്ടി വീണു.

5,20,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായി. ഇതില്‍ 4.5 ലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചതായും ബാക്കിയുള്ള നാല്‍പ്പത്തി അയ്യായിരം കണക്ഷനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയര്‍മാന്‍ ഡോ. ബി അശോക് അറിയിച്ചു

കൂടാതെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും വൈദ്യുതി നിര്‍മ്മാണം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Facebook Comments Box

Spread the love