വൈദ്യുതി വിഹിതം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കുറയും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണമോയെന്നതില്‍ ഇന്ന് തീരുമാനം

Spread the love
       
 
  
    

വൈദ്യുതി വിഹിതം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കുറയും. വീണ്ടും കുറയുക ദീര്‍ഘകാല കരാര്‍പ്രകാരം കമ്ബനികളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയും കേന്ദ്രവിഹിതവുമാണ്. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

കേരളം അടക്കമുള്ള സംസ്ഥാന വിഹിതം നിയന്ത്രിക്കുന്നത് പ്രതിസന്ധി രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ്. പുറത്ത് നിന്ന് സംസ്ഥാനം പ്രതിദിനം കണ്ടെത്തുന്നത് 2200 മെഗാവാട്ട് വൈദ്യുതി ആണ്. പ്രതിസന്ധി കഴിയും വരെ ദീര്‍ഘകാല കരാര്‍പ്രകാരം ബാല്‍കൊ, ജാബുവ കമ്ബനികളില്‍നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതി കിട്ടില്ല. കേന്ദ്രവിഹിതം കുറയാന്‍ കാരണം . അറ്റകുറ്റപ്പണി കാരണം ഉത്പാദനം കുറഞ്ഞതാണ് ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു.

അതേസമയം കല്‍ക്കരി പ്രതിസന്ധി കാരണം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞത് ഒരാഴ്ചയിലധികം തുടര്‍ന്നാല്‍ കടുത്ത തീരുമാനം വേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ദിവസേന മുന്നൂറ് മെഗാവാട്ടിന്റെ കുറവുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുണ്ടായ പ്രതിസന്ധി അവലോകനം ചെയ്യാന്‍ യോഗം ചേരും.കൂടാതെ വൈദ്യുതി നിയന്ത്രണം വേണമോയെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

Facebook Comments Box

Spread the love