Kerala News

എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം; വനിത നേതാവിന്റെ മൊഴി വീണ്ടും എടുക്കും, എസ്എഫ്ഐ നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തും

Keralanewz.com

തിരുവനന്തപുരം ; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കിയ എഐഎസ്എഫ് വനിത നേതാവിന്റെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. എസ്എഫ്ഐയും സമാനമായ പരാതി നല്കിയ സാഹചര്യത്തിലാണ് നടപടി. എറണാകുളത്തെ വീട്ടിലെത്തി മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. എസ്എഫ്ഐ പ്രവര്‍ത്തകരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

പരാതി നല്കിയെങ്കിലും ഇരുകൂട്ടരും മൊഴി നല്കാന്‍ തയ്യാറായിരുന്നില്ല. വനിത നേതാവിന്റെ മൊഴി മാത്രമാണ് പോലീസിനു രേഖപ്പെടുത്താന്‍ സാധിച്ചത്. ബാക്കിയുള്ളവരെ മൊഴി നല്കാന്‍ വിളിച്ചെങ്കിലും പലരും ഫോണ്‍ പോലും എടുക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

എസ്എഫ്ഐയും സമാന പരാതി നല്കിയ സാഹചര്യത്തില്‍ ആദ്യം പരാതി നല്കിയ എഐഎസ്എഫ് വനിത നേതാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. ഇന്ന് എറണാകുളത്തെ വീട്ടിലെത്തിയാകും പോലീസ് വനിത നേതാവിന്റെ മൊഴി രേഖപ്പെടുത്തുക. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കോട്ടയത്തേക്ക് എത്താന്‍ സാധിക്കില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. മറ്റ് എഎൈസ്എഫ് പ്രവര്‍ത്തകരുടേയും മൊഴി രേഖപ്പെടുത്തും.

എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും ഇന്ന് തന്നെ മൊഴി എടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. എസ്എഫ്ഐ വനിത നേതാവിന്റെ വീട്ടില്‍ ചെന്നും പോലീസ് മൊഴി രേഖപ്പെടുത്തും. അനുനയ നീക്കങ്ങള്‍ക്ക് ഇരു കൂട്ടരും തയ്യാറാകാത്ത സാഹചര്യത്തില്‍ ഇടത് മുന്നണിക്കും ഇത് വലിയ തലവേദനയായിട്ടുണ്ട്

Facebook Comments Box