കാര്യുണ്യത്തിന്റെ നിറകുടമായി കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം ഒന്നാം വാർഡ് കമ്മറ്റി; ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി മണ്ഡലം ഒന്നാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിൽ  കോവിഡ് മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ഗവ. ചീഫ്  വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്‌തു.കോവിഡ് മഹാമാരിയുടെ കാലത്ത് കേരളാ കോൺഗ്രസ്(എം)പാർട്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ  മാതൃകാപരമാണ്‌എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഡ് പ്രസിഡൻ്റ് ജോണി വളയത്തിൽ -ന് ഭക്ഷ്യ കിറ്റുകൾ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു ജയരാജ്. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വിമല ജോസഫ്,ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ റാണി റ്റോമി,പഞ്ചായത്ത് അംഗം റിജോ വാളാന്തറ,കേരള കോണ്ഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ഷാജിപുതിയാപറമ്പിൽ, ജെയിംസ് പെരുമാകുന്നേൽ തുടങ്ങിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു

മനോജ് മറ്റമുണ്ടയിൽ, സാബുവട്ടോത്ത്,  ജോബി തെക്കുംചേരികുന്നേൽ, ജോയിപാലകുടി, ബിനോയ്‌ വട്ടോത്ത് ജെയിംസുകുട്ടി വട്ടോത്ത്, പ്രിൻസ് ചാക്കോ തോട്ടത്തിൽ, ജോസ് മൈലയ്ക്കൽ, ജോസ് കള്ളികാട്ട്, ജോസ് കുരിശിങ്കൽ, ,സണ്ണികുന്നത്തുപുരയിടം,സുനിൽപറപ്പള്ളി,ജോഷിഅണിയറ,  തുടങ്ങിയവർ നേതൃത്വം നൽകി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •