അഡ്വ.പി ഷാനവാസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ .ആർ . ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ .ആർ . ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ .പി . ഷാനവാസിനെ നിയമിച്ചു .സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ,മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമാണ് .അഡ്വ .പി ഷാനവാസ് .വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ഷാനവാസ് പഴയ കാഞ്ഞിരപ്പളി അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട് .കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിയാണ് അദ്ദേഹം
Facebook Comments Box