Thu. Apr 25th, 2024

കേരള കോൺഗ്രസ്‌ (എം) മെമ്പർഷിപ്പ് ക്യാമ്പയിൻ നിയോജകമണ്ഡല മേഖല അവലോകനയോഗം ചേർന്നു; കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ 25,000 പാർട്ടി മെമ്പർ ഷിപ്പുകൾ ചേർക്കും

By admin Oct 27, 2021 #news
Keralanewz.com

കടുത്തുരുത്തി : കേരള കോൺഗ്രസ്‌ (എം) സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒക്ടോബർ 26 മുതൽ നവംബർ 15 വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ നിയോജകമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ടി നിയോജകമണ്ഡലത്തിൽ നടത്തുന്ന മേഖല വിശകലന യോഗം കടുത്തുരുത്തി കടപ്പൂര്ൻ  ഓഡിറ്റോറിയത്തിൽ പാർട്ടിജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുളക്കുളം കടുത്തുരുത്തി ഞീഴൂർ എന്നീ മണ്ഡലങ്ങളിലെ മണ്ഡലം പ്രസിഡന്റ് മാർ, ത്രിതല പഞ്ചായത്ത് സഹകരണ സംഘം ജനപ്രതിനിധികൾ, പാർട്ടി പോഷക സംഘടനാ നേതാക്കൾ വാർഡ് പ്രസിഡന്റുമാർ  എന്നിവരെ ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്

നിയോജക  മണ്ഡലത്തിലെ മറ്റു മണ്ഡലങ്ങളിലെ  യോഗങ്ങൾ അടുത്ത ദിവസങ്ങളിലായി പൂർത്തീകരിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് പി എം മാത്യു ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി എ ജയകുമാറും അറിയിച്ചു. പാർട്ടി സംഘടന തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂളുകൾ സംസ്ഥാന വരണാധികാരി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൾപ്പെടെയുള്ള സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി നീങ്ങിയത്. നിലവിലുള്ള പാർട്ടി അംഗങ്ങളുടെ മെമ്പർഷിപ്പ് പുതുക്കുന്നതിന് ഒപ്പം വിവിധ പാർട്ടിയിൽ നിന്നും പാർട്ടിയിൽ ചേർന്ന് വർക്കും നിഷ്പക്ഷ ജനവിഭാഗത്തെ കേരള കോൺഗ്രസ് എം പാർട്ടിയിലേക്ക് ചേർക്കുന്നതിനും  വീടുവീടാന്തരം പാർട്ടി പ്രവർത്തകർ സന്ദർശിച്ച് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നതാണ്. നിയോജക മണ്ഡലത്തിലെ വാർഡ് പ്രസിഡന്റ് മാരും ആയി പാർട്ടി ചെയർമാൻ നേരിട്ട് പാർട്ടി പ്രവർത്തനങ്ങളുമായി ആശയവിനിമയം നടത്തുന്നതനിന്റ ഭാഗമായുള്ള ചെയർമാൻ കോൺടാക്ട് പ്രോഗ്രാം ഡിസംബർ നാലിന് തുടക്കംകുറിക്കും

ഡിസംബർ മുതൽ ഫെബ്രുവരി 26 വരെയാണ് വാർഡ്- മണ്ഡലം നിയോജകമണ്ഡലം ജില്ല സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡണ്ട് പി എം മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം  ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ സക്കറിയാസ് കുതിരവേലി, ജോസ് പുത്തൻ കാല, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല, ജില്ലാ ഐ ടി വിംഗ് സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ, ജോസ് തോമസ് നിലപ്പന കൊല്ലി,  ടി എ ജയകുമാർ,പൗലോസ് കടമ്പൻ കുഴി  കുരുവിള അഗസ്തി, നയന ബിജു, ബ്രൈറ്റ് വട്ടനിരപ്പ്, രാജു കുന്നേൽ, മാമച്ചൻ അരീക്കാ തുണ്ടത്തിൽ, പിടി കുര്യൻ,സേവ്യർ കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post