Fri. Apr 26th, 2024

സഹോദരിയുടെ മൊബൈല്‍ ഫോണ്‍ വീണ് പൊട്ടി; പിതാവ് ചീത്ത പറയുമെന്ന് ഭയന്ന്​ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

By admin Oct 27, 2021 #news
Keralanewz.com

പൊന്നാനി: സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ താഴെ വീണ് പൊട്ടിയ മനോവിഷമത്തില്‍ പൊന്നാനി സ്വദേശിയായ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം(16)ആണ് ആത്മഹത്യ ചെയ്തത്. മൊബൈല്‍ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു.

ഇതോടെ രക്ഷിതാവ് ചീത്ത പറയുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊന്നാനി എം.ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു.

പോസറ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: നിഷാന, നിയ

Facebook Comments Box

By admin

Related Post