Kerala News

കണ്ണൂരില്‍ വീണ്ടും റാഗിങ്; ശുചിമുറിയില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; നാല് പേര്‍ കസ്റ്റഡിയില്‍

Keralanewz.com

കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയിദ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹസാദ് മുബാറകാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്

ഇക്കഴിഞ്ഞ അഞ്ചിനാണ് റാഗിങ് അരങ്ങേറിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷഹസാദിനെ ശുചിമുറിയില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷഹസാദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്. 

മര്‍ദ്ദനമേറ്റതിന് പിന്നാലെ ഷഹസാദ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പല്‍ പരാതി പൊലീസിന് കൈമാറി. പിന്നാലെയാണ് 12 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കസ്റ്റഡിയിലുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 

കോളജ് അധികൃതരും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേസെടുത്തവരുടെ പട്ടികയിലുള്ള ഒരു വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Facebook Comments Box