Fri. Apr 19th, 2024

പുതിയ കേരള സൃഷ്ടിയ്ക്കായി യുവജനത ഉണരണം;ജോസ് കെ.മാണി

By admin Nov 14, 2021 #news
Keralanewz.com

തൊടുപുഴ: പുതിയ കേരള സൃഷ്ടിയ്ക്കായി യുവജനത ഉണർന്നു പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആഹ്വാനം ചെയ്തു.കേരള യൂത്ത്ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 സജീവ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ലീഡ് 2030 എന്ന പൊളിറ്റിക്കൽ ലീഡർ ഷിപ്പ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളകോൺഗ്രസ് എം പാർട്ടി എക്കാലവും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പാർലമെൻററി രംഗത്ത്അർഹമായ പരിഗണന നൽകുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ്.യൂത്ത്ഫ്രണ്ട് എം ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള യുവജന സംഘടനയാണ്.പാർട്ടിയുയർത്തിയ പുതിയ കേരളം, കർഷക രക്ഷ, മതേതര ഭാരതം എന്നീ മുദ്രാവാക്യങ്ങളുയർത്തുകയും പ്രചരിപ്പിക്കേണ്ടതും യൂത്ത് ഫ്രണ്ട് എം ന്റെ കടമയും ഉത്തരവാദിത്വവും മാണെന്നും ജോസ് കെ മാണി പറഞ്ഞു. യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി

യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.മാസത്തിൽ 2 ദിവസം വീതം ഇടുക്കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന ക്യാമ്പ് ഏപ്രിൽ മാസത്തിലാണ് അവസാനിക്കുന്നത്.ചെയർമാൻ ജോസ് കെ. മാണിയുടെ മിഷൻ 2030 എന്ന ലക്ഷ്യത്തോട് ചേർന്നു നിന്നുകൊണ്ടാണ് ലീഡ് 2030 എന്ന ക്യാമ്പ് നടത്തപ്പെടുന്നത്. ഇന്ന് വൈകിട്ട് നാലിന് ക്യാമ്പ് സമാപിക്കും.ക്യാമ്പിൽ പാർട്ടി സ്റ്റിയറിംങ്ങ് കമ്മിറ്റി അംഗം ജോർജ് കുട്ടി ആഗസതി, പ്രോഗ്രാം ട്രയിനർ ബെന്നി കുര്യൻ, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവർ ക്ളാസുകൾ നയിച്ചു യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു, കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ടോം ഇമ്മട്ടി,ജോസി വേളാഞ്ചേരി, അപ്പച്ചൻ ഓലിക്കരോട്ട്, ജോമോൻ പൊടിപാറ, റോയിസൺ കുഴിഞ്ഞാലിൽ, അഡ്വ മധു നമ്പൂതിരി, ജോമി കുന്നപ്പള്ളി, പ്രിൻസ് ജോസഫ്,ടെസിൻ കളപ്പുര,ബ്രീസ് ജോയി മുള്ളൂർ, അനീഷ് മംഗലത്ത്, മാത്യൂസ് കുളത്തിനാൽ, കെവിൻ ജോർജ് അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post