Tue. Apr 23rd, 2024

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സാധ്യതകൾ ഉറപ്പാക്കണം ; കെ.എസ്.സി.(എം)

By admin Nov 14, 2021 #news
Keralanewz.com

മാവേലിക്കര : തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സാധ്യതകൾ ഉറപ്പാക്കണമെന്ന് കെ എസ് സി (എം ) സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു. കെ എസ് സി (എം ) ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം എന്നും അൺ എയ്ഡഡ് മേഖലകളിലെ വിദ്യാർത്ഥികളോടുള്ള ചൂഷണങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കെ എസ് സി (എം  ) ജില്ലാ പ്രസിഡന്റ് ആൻ സ്റ്റാൻലി അധ്യക്ഷതവഹിച്ചു. കെ എസ് സി (എം ) സംസ്ഥാന ഓഫീസ് ചാർജ്  ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, മുഖ്യപ്രഭാഷണം നടത്തി. കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല, കെ എസ് സി (എം ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജിൻ തോമസ്, കെ എസ് സി (എം )ജില്ലാ ഓഫീസ്ചാർജ് സെക്രട്ടറി വിക്ടർ ജോസഫ്, വൈസ് പ്രസിഡന്റ് മരിയ വർഗീസ്, ജില്ലാ സെക്രട്ടറി ജോസ് ബിജു, ട്രഷറർ അശ്വിൻ ആന്റണി , ആസിഫ് മുഹമ്മദ്, ബിലാൽ താഹിർ, ജോസി അലക്സ്, സ്റ്റെഫിൻ മേരി ജോൺ, കെ.ഐ പ്രിന്റോ, വിപിൻ കുമാർ, സിജു ഫ്രാൻസിസ്, കേരള കോൺഗ്രസ് (എം ) സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജെന്നിങ്സ് ജേക്കബ്, ജില്ലാ സെക്രട്ടറി ബിനു കെ അലക്സ്‌, നിയോജകമണ്ഡലം പ്രസിഡന്റ് കെ സി ഡാനിയേൽ, ശിവജി അറ്റ്ലസ്, സോജൻ മാത്യു, ജോയി മുതിര കണ്ടം, യദുലാൽ കണ്ണനാകുഴി തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post