Wed. May 8th, 2024

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ടിപിആര്‍ 15ന് മുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

By admin Jul 6, 2021 #news
Keralanewz.com

തിരുവനന്തപുരം: രോഗസ്ഥിരീകരണ കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി. ടിപിആര്‍ പതിനഞ്ചിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ചില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായി പുനഃക്രമീകരിച്ചു. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ഇനി മുതല്‍ സാധാരണനിലയിലുള്ള പ്രവര്‍ത്തനം. നേരത്തെ ഇത് ആറായിരുന്നു. അഞ്ചുമുതല്‍ പത്തുവരെ സെമിലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളായിരിക്കും. പത്തുമുതല്‍ പതിനഞ്ച് വരെ ലോക്ക്ഡൗണ്‍. നേരത്തെ ഇത് യഥാക്രമം ആറുമുതല്‍ 12 വരെയും 12 മുതല്‍ 18 വരെയുമായിരുന്നു.

Facebook Comments Box

By admin

Related Post